ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാക്കളെ വെട്ടിയൊതുക്കി പാര്‍ട്ടി പുനഃസംഘടന. കൃഷ്ണദാസ് പക്ഷത്തെയും ശോഭാ സുരേന്ദ്രനെയും പുനഃസംഘടനയില്‍ നിന്ന് തഴഞ്ഞു. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും ദേശീയ ഭാരവാഹി പട്ടികയില്‍ ഇടം കിട്ടിയില്ല.

അതേസമയം എപി അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. ടോം വടക്കനെ ദേശീയ വക്താവായും തേജസ്വി സൂര്യയെ യുവമോര്‍ച്ച അധ്യക്ഷനായും തെരഞ്ഞെടുത്തു. ബിഎല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി തുടരും.

12 ഉപാധ്യക്ഷരും എട്ട് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിര്‍ണായകമായ ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ട്ടി പുനഃസംഘടന.