കൊല്‍ക്കത്ത: സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയാല്‍ പൊലീസുകാരെ കൊണ്ട് ഷൂ നക്കിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ രാജു ബാനര്‍ജി. ദുര്‍ഗാപൂരില്‍ നടന്ന ബിജെപി പരിപാടിയില്‍ ആയിരുന്നു രാജുവിന്റെ വിവാദ പ്രസ്താവന.

‘എന്താണ് ബംഗാളില്‍ സംഭവിക്കുന്നത്? ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഗുണ്ടാരാജ് ഇല്ലാതാക്കാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള പൊലീസുകാരെ കൊണ്ട് ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ബൂട്ട് നക്കിക്കും’ – എന്നായിരുന്നു രാജു ബാനര്‍ജിയുടെ ഭീഷണി.

തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വന്‍ പ്രചാരണമാണ് ബിജെപി അഴിച്ചുവിടുന്നത്. രാജ്യത്തെ നിയമം എല്ലായിടത്തും ബാധകമാകുമ്പോള്‍ ബംഗാളില്‍ മാത്രം അതില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് കൈലാസ് വിജയവര്‍ഗിയ ആരോപിച്ചിരുന്നു.