Connect with us

Video Stories

സഊദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ 18ന് തുറക്കും

Published

on

റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്‌സുമായി സഹകരിച്ച് സഊദിയിലെ പ്രധാന നഗരങ്ങളിലെല്ലാം സിനിമാ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനം.
സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനകം 15 നഗരങ്ങളില്‍ 40 തിയേറ്ററുകള്‍ നിര്‍മിക്കും. 2030ല്‍ 350 ആക്കി ഉയര്‍ത്താനാണ് പദ്ധതി.
35 വര്‍ഷത്തിന് ശേഷമാണ് സഊദിയില്‍ സിനിമാ തിയേറ്റര്‍ തുറക്കുന്നത്. 1970കളില്‍ മതനേതാക്കളുടെ ആവശ്യം കണക്കിലെടുത്ത് സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടുകയായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വീണ്ടും സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
വിനോദസഞ്ചാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതികളാണ് ഭരണകൂടം മുന്നോട്ടുവെക്കുന്നത്. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും വിനോദ ആവശ്യങ്ങള്‍ക്ക് സഊദികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയുകയുമാണ് സഊദിയുടെ ലക്ഷ്യം. സിനിമാ തിയേറ്ററുകള്‍ക്ക് പുറമെ ഡിജെ പാര്‍ട്ടികള്‍ ആരംഭിക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെങ്കടല്‍ തീരത്തെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിലിയിലായിരിക്കും ഡിജെ പാര്‍ട്ടി ഒരുക്കുന്നത്.
അടുത്ത ജൂണില്‍ ഇതിന് തുടക്കമിടുമെന്നാണ് വിവരം. സഊദി പൗരന്മാര്‍ ഓരോ വര്‍ഷവും വിനോദ ആവശ്യങ്ങള്‍ക്കുവേണ്ടി 2000 കോടിയിലേറെ ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും തുക സഊദിയില്‍ തന്നെ ചെലവഴിക്കപ്പടുന്ന സാഹചര്യമുണ്ടാക്കാനാണ് വിനോദ സംരംഭങ്ങള്‍ തുറന്നിടുന്നത്.

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

News

നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; സംസ്ഥാന ഉപാധ്യക്ഷനടക്കം 15 എന്‍പിപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക്

പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു

Published

on

കൊഹിമ: നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാവാതെ കോണ്‍ഗ്രസ് തകര്‍ന്നിരുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ 15 നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. എന്‍പിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, ജനറല്‍ സെക്രട്ടറി എല്‍. ഹികെതോ ഷോഹെ, മഹിളാ വിഭാഗം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിന്‍ കുമാര്‍, അകിതി ചിഷി തുടങ്ങിയവര്‍ക്കൊപ്പം എന്‍പിപിയുടെ യുവജന വിഭാഗം നേതാക്കളും കോണ്‍ഗ്രസിലെത്തി. നാഗാലാന്‍ഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

1993 മുതല്‍ 2003 വരെ 10 വര്‍ഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമായ നാഗാലാന്‍ഡില്‍ 2003ല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) തുടര്‍ച്ചയായ മൂന്ന് ടേം സംസ്ഥാനം ഭരിക്കുകയായിരുന്നു. തുടര്‍ന്ന് 2018ല്‍ ബിജെപി-എന്‍ഡിപി സഖ്യം അധികാരത്തിലെത്തി. 2023ലും എന്‍ഡിഎ സഖ്യമാണ് ഭരണം പിടിച്ചത്.

എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന് വലിയ ഊര്‍ജമായിരുന്നു. പിസിസി അധ്യക്ഷനായ സുപോങ്മറെന്‍ ജാമിര്‍ ആണ് നാഗാലാന്‍ഡിലെ ഏക പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

Trending