Connect with us

kerala

കരിമണല്‍ കമ്പനി ഇടപാട്; വീണക്കൊപ്പം മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി റിപ്പോര്‍ട്ട്‌

കെഎസ്‌ഐഡിസിയെ പ്രത്യക്ഷമായും അവര്‍ക്ക് ഓഹരിയുള്ള കരിമണല്‍ കമ്പനി സി.എം.ആര്‍.എലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് പരാമര്‍ശം. അതിനാല്‍ എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട് തല്‍പര കക്ഷികള്‍ തമ്മിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

Published

on

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിച്ച് ബെംഗളൂരു കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. കെഎസ്‌ഐഡിസിയെ പ്രത്യക്ഷമായും അവര്‍ക്ക് ഓഹരിയുള്ള കരിമണല്‍ കമ്പനി സി.എം.ആര്‍.എലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് പരാമര്‍ശം.

അതിനാല്‍ എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട് തല്‍പര കക്ഷികള്‍ തമ്മിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ആരോപണം കമ്പനി റജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ വീണാ വിജയന്‍ നിഷേധിച്ചു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷത്തെ പറ്റി വീണ കൃത്യമായ വിശദീകരണം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ബെംഗളൂരുവിലെ കമ്പനി റജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിച്ചുള്ള പരാമര്‍ശങ്ങള്‍. വ്യവസായവകുപ്പിന് കീഴിലെ കെഎസ്‌ഐഡിസിക്ക് സിഎംആര്‍എലില്‍ 13.4 ശതമാനം ഓഹരിയുണ്ട്.

സിഎം.ആര്‍.എല്‍ ബോര്‍ഡില്‍ നിര്‍ണായക സ്വാധീനം ചെലുത്താവുന്നവരെ അവിടെ നിയമിച്ചിട്ടുമുണ്ട്. ഇതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് സിഎം.ആര്‍.എല്‍ ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടിവരും. എക്‌സാലോജികും സിഎം.ആര്‍.എലുമായി കരാര്‍ ഒപ്പിട്ടകാലത്ത് പിണറായി വിജയനായിരുന്നു മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

എക്‌സാലോജികിന്റെ ഡയറക്ടര്‍ പിണറായിയുടെ മകളും. ഇരു പാര്‍ട്ടികളുമായി കരാര്‍ ഒപ്പിടുമ്പോള്‍ ഈ തല്‍പരകക്ഷി ബന്ധം ബോര്‍ഡിനെ അറിയിച്ചില്ല. ഇത് കമ്പനീസ് ആക്ടിന്റെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആരോപണം വീണാ വിജയന്‍ തന്റെ മൊഴിയില്‍ നിഷേധിച്ചു.

കെഎസ്‌ഐഡിസി സിഎംആര്‍എലില്‍ നിക്ഷേപിച്ചത് 1991 ലാണെന്നും വീണ ഓര്‍മിപ്പിക്കുന്നു. സ്ഥാപനവുമായി തന്റെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമില്ല. കമ്പനിയെ നിയന്ത്രിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണെന്നും അവര്‍ വീണയുടെ പിതാവിനോടല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വിശദീകരിക്കുന്നു.

അതിനാല്‍ തല്‍പരകക്ഷി എന്നു പറയുന്നത് നിയമപരമായും വസ്തുതാപരമായും തെറ്റാണ്. സിഎംആര്‍എലില്‍ നിന്ന് വീണ സ്വന്തം നിലയില്‍ വാങ്ങിയ 55 ലക്ഷത്തിന്റെ കാര്യം കൃത്യമായി വിശദീകരിക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്ന് പറഞ്ഞാലെ മറുപടി പറയാന്‍ പറ്റൂ എന്നായിരുന്നു വീണയുെട നിലപാട്. വീണയും സിഎംആര്‍എലുമായി കരാര്‍ ഒപ്പിട്ടിട്ടില്ല എന്നാണ് എക്‌സാലോജികിന്റെ വിശദീകരണം.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വീണയ്ക്ക് സ്വന്തം നിലയില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ ശേഷിയുണ്ടെന്നും എക്‌സാലോജിക് അവകാശപ്പെടുന്നു. ഇതേസമയം എക്‌സാലോജിക് കമ്പനി മരവിപ്പിക്കുന്നതിനായി വീണ വിജയന്‍ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിവരങ്ങള്‍ മറച്ചുവച്ചതിനും തെറ്റായ സത്യവാങ്മൂലം നല്‍കിയതിനും വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും കമ്പനി രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. 2022ല്‍ മരവിപ്പിക്കാന്‍ നല്‍കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും വീണാ വിജയന്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. 2 വര്‍ഷത്തിനിടെ ഒരിടപാടും നടത്താത്ത കമ്പനിക്കേ മരവിപ്പിക്കാന്‍ അപേക്ഷ നല്‍കാവൂ.

എന്നാല്‍ 2021 മേയില്‍ കമ്പനി ഇടപാട് നടത്തിയിട്ടുണ്ട്. നികുതിബാക്കിയില്ലെന്നും നിയമനടപടിയില്ലെന്നുമായിരുന്നു വീണയുടെ സത്യവാങ്മൂലം. 2021ല്‍ കമ്പനീസ് ആക്ട് പ്രകാരം ഡയറക്ടര്‍ക്ക് അടക്കം നോട്ടീസ് കിട്ടിയിരുന്നു. 42 ലക്ഷംരൂപയും അതിന്റെ പലിശയും ആദായനികുതി കുടിശികയുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചുവച്ച് തെറ്റായ സത്യവാങ് മൂലം നല്‍കിയത് കമ്പനി നിയമത്തിലെ 447, 448, 449 വകുപ്പുകള്‍ പ്രകാരം തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending