Connect with us

Cricket

കറുത്ത ആകാശം, ടി-20 ലോകകപ്പ് ഇന്ന് മുതല്‍

ടി-20 ലോകകപ്പ് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ലോകകപ്പിനായി 12 ടീമുകള്‍ മുഖാമുഖം. ഇതാണ് കളിമുഖം. കളികള്‍ സ്്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം

Published

on

സിഡ്‌നി: മഴയോ മഴയാണ്… ഇന്നലെയും മഴ പെയ്തു… ഇന്ന് പെയ്യുമോ…? പെയ്യുമെന്ന് തന്നെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുമ്പോള്‍ ടി-20 ലോകകപ്പ് ആവേശത്തിന് പതിവ് കരുത്തില്ല. ഇന്നാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കാര്‍ അയല്‍ക്കാരായ കിവീസിനെ വെല്ലുവിളിക്കുന്നത് ഉച്ചക്ക് 12-30ന്. വൈകീട്ട് 4-30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ഇംഗ്ലണ്ടുമായി കളിക്കും. നാളെയാണ് ഇന്ത്യ-പാക്കിസ്താന്‍ അങ്കം. ഇതിനെല്ലാം മഴ ഭീഷണിയുണ്ട്.

നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ അരോണ്‍ ഫിഞ്ചിന്റെ സംഘത്തിന് സമീപ ദിവസങ്ങള്‍ സുഖകരമായിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ പിറകോട്ട് പോയി. ഇംഗ്ലണ്ടിനെതിരെ തകരുകയും ചെയ്തു. സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ സിനീയേഴ്‌സ് ഉള്ളപ്പോള്‍ യുവതാരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഒരു വര്‍ഷം മുമ്പാണ് ഞെട്ടിക്കല്‍ പ്രകടനങ്ങളുമായി അവര്‍ കപ്പ് സ്വന്തമാക്കിയത്. കിവി സംഘത്തിലും പ്രശ്‌നങ്ങള്‍ ധാരാളം. കെയിന്‍ വില്ല്യംസണ്‍ എന്ന നായകന് സമീപകാലം തിരിച്ചടികളുടേതായിരുന്നു. പരുക്കും പ്രശ്‌നങ്ങളും. പക്ഷേ ഏതൊരു സാഹചര്യത്തിലും തീരികെ വരാന്‍ കരുത്തരാണ് അവര്‍.

ഗ്രൂപ്പ് ഒന്നില്‍ ആറ് ടീമുകളാണ് പരസ്പരം മല്‍സരിക്കുന്നത്. ഇതില്‍ നിന്നും ഏറ്റവും മികച്ച രണ്ട് പേര്‍ സെമി കളിക്കുന്നതിനാല്‍ ഓസ്‌ട്രേലിയക്കും കിവീസിനും ഓരോ പോരാട്ടങ്ങളും നിര്‍ണായകമാണ്. കാരണം ഇംഗ്ലണ്ടും അഫ്ഗാനിസ്താനും ലങ്കയും ഗ്രൂപ്പിലുണ്ട്. ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന സംഘമാണ്. ജോസ് ബട്‌ലറുടെ ടീമാണ് ഓസീസിനെ മുട്ടുകുത്തിച്ചത്. അതിനാല്‍ തന്നെ അഫ്ഗാനെതിരെ അവര്‍ക്കാണ് മുന്‍ത്തൂക്കം. പക്ഷേ മുഹമ്മദ് നബിയുടെ അഫ്ഗാനികളെ ആരും എഴുതിത്തള്ളില്ല. ടി-20 ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയ പാരമ്പര്യം അവര്‍ക്കുണ്ട്. വന്‍ ടീമുകളെ പലവട്ടം തോല്‍പ്പിച്ച മികവുമുണ്ട്. ഇംഗ്ലണ്ടിന് പക്ഷേ പരുക്കിന്റെ വെല്ലുവിളിയുണ്ട്. ടി-20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ജോണി ബെയര്‍‌സ്റ്റോ പരുക്കില്‍ പുറത്താണ്. നായകന്‍ ജോസ് ബട്‌ലര്‍ ഈയിടെയാണ് പരുക്കില്‍ നിന്നും മുക്തനായി എത്തിയത്. മോയിന്‍ അലി ഉള്‍പ്പെടെയുള്ള അനുഭവ സമ്പന്നര്‍ പക്ഷേ ഏത് ടീമിനും വലിയ വെല്ലുവിളിയാണ്.

കഷ്ടം വിന്‍ഡീസ്

ഹൊബാര്‍ട്ട്: കരിബീയക്കാരുടെ കാര്യം മഹാകഷ്ടമാണ്. ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12 കളിക്കാനാവാതെ ടീം പുറത്തായതല്ല വാര്‍ത്ത. നിരാശജനകമായ അവരുടെ സമീപനമാണ്. അയര്‍ലന്‍ഡിന് മുന്നില്‍ ഒമ്പത് വിക്കറ്റിന് തകര്‍ന്ന ടീം പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ടീം ആകെ നേടിയത് 146 റണ്‍സ്. 15 പന്ത് ബാക്കി നില്‍ക്കെ വളരെ എളുപ്പത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് വിജയവും അത് വഴി സൂപ്പര്‍ 12 ലുമെത്തി. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന് സ്‌ക്കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് സിംബാബ്‌വെയും യോഗ്യത നേടി. ഗ്രൂപ്പ് രണ്ടില്‍ ഇന്നലെ എല്ലാവര്‍ക്കും സാധ്യതയുണ്ടെന്നിരിക്കെ വിജയം മാത്രമായിരുന്നു സൂപ്പര്‍ 12 ലേക്കുള്ള വഴി.

വിന്‍ഡീസ് ബാറ്റിംഗ് ലൈനപ്പില്‍ പുറത്താവാതെ 62 റണ്‍സ് നേടിയ ബ്രാന്‍ഡ് കിംഗ് മാത്രമാണ് പൊരുതിയത്. കുറ്റനടിക്കാരായ ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് (1), ജോണ്‍സണ്‍ ചാള്‍സ് (24), ഇവാന്‍ ലുയിസ് (13) നായകന്‍ നിക്കോളാസ് പുരാന്‍ (13) റോവ്മാന്‍ പവല്‍ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ചെറിയ സ്‌ക്കോര്‍ പ്രതിരോധിക്കുമ്പോള്‍ ബൗളര്‍മാര്‍ അച്ചടക്കം പാലിക്കണം. പ7 േഒബെദ് മക്കോയി, അഖില്‍ ഹുസൈന്‍, അല്‍സാരി ജോസഫ് എന്നിവരെല്ലാം ദുരന്തമായി. സിംബാബ്‌വെക്കതിരെ സ്‌ക്കോട്ടിഷ് സംഘത്തിനും വലിയ സ്‌ക്കോര്‍ സമ്പാദിക്കാനായില്ല. ജോര്‍ജ് മുന്‍സെ എന്ന ഓപ്പണര്‍ 54 ലെത്തി. മറ്റാരും പിന്തുണച്ചില്ല. നായകന്‍ ക്രെയിഗ് എര്‍വിന്റെ (58) തകര്‍പ്പന്‍ ബാറ്റിംഗും സിക്കന്തര്‍ റാസയുടെ (40) മികവും സിംബാബ്‌വേക്ക് കരുത്തായി.

 

ഗ്രൂപ്പ് 1
അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ,
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യുസിലന്‍ഡ്,
ശ്രീലങ്ക

ഗ്രൂപ്പ് 2
ബംഗ്ലാദേശ്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്,
പാക്കിസ്താന്‍,
ദക്ഷിണാഫ്രിക്ക,
സിംബാബ്‌വെ

ഇന്ന്
ഓസ്‌ട്രേലിയ-ന്യുസിലന്‍ഡ്, ഉച്ചക്ക് 12-30
അഫ്ഗാനിസ്താന്‍-ഇംഗ്ലണ്ട്, വൈകീട്ട് 4-30
ഞായര്‍: അയര്‍ലന്‍ഡ്-ശ്രീലങ്ക. രാവിലെ 9-30
ഇന്ത്യ-പാകിസ്താന്‍, ഉച്ചക്ക് 1-30
തിങ്കള്‍: ബംഗ്ലാദേശ്-നെതര്‍ലന്‍ഡ്‌സ്,രാവിലെ 9-30
ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ, ഉച്ചക്ക് 1-30
ചൊവ്വ: ഓസ്‌ട്രേലിയ-ശ്രീലങ്ക, വൈകീട്ട് 4-30
ബുധന്‍: ഇംഗ്ലണ്ട്-അയര്‍ലന്‍ഡ,് രാവിലെ 9-30
അഫ്ഗാനിസ്താന്‍-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
വ്യാഴം: ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക, രാവിലെ 8-30
ഇന്ത്യ-ഹോളണ്ട് ഉച്ചക്ക് 12-30
പാക്കിസ്താന്‍-സിംബാബ്‌വേ, വൈകീട്ട് 4-30
വെള്ളി: അഫ്ഗാനിസ്താന്‍-അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ഉച്ചക്ക് 1-30
ശനി: ന്യുസിലന്‍ഡ്-ശ്രീലങ്ക, ഉച്ചക്ക് 1-30
ഞായര്‍: ബംഗ്ലാദേശ്- സിംബാബ് വെ രാവിലെ 8-30
നെതര്‍ലന്‍ഡ്‌സ്-പാക്കിസ്താന്‍, ഉച്ചക്ക് 12-30
ഇന്ത്യ- ദക്ഷിണാഫ്രിക്ക വൈകീട്ട് 4-30
ഒക്ടോബര്‍ 31: ഓസ്‌ട്രേലിയ-അയര്‍ലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 1: അഫ്ഗാനിസ്താന്‍- ശ്രീലങ്ക, രാവിലെ 9-30
ഇംഗ്ലണ്ട്-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 2: നെതര്‍ലന്‍ഡ്‌സ്- സിംബാബ്‌വേ, രാവിലെ 9-30
ബംഗ്ലാദേശ്-ഇന്ത്യ, ഉച്ചക്ക് 1-30
നവംബര്‍ 3: പാക്കിസ്താന്‍-ദക്ഷിണാഫ്രിക്ക, ഉച്ചക്ക് 1-30
നവംബര്‍ 4: ന്യുസിലന്‍ഡ്- അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍, ഉച്ചക്ക് 1-30
നവംബര്‍ 5: ഇംഗ്ലണ്ട്-ശ്രീലങ്ക, ഉച്ചക്ക് 1-30
നവംബര്‍ 6: നെതര്‍ലന്‍ഡ്‌സ്-ദക്ഷിണാഫ്രിക്ക, രാവിലെ 5-30
ബംഗ്ലാദേശ്-പാക്കിസ്താന്‍. രാവിലെ 9-30
ഇന്ത്യ- സിംബാബ്‌വേ, ഉച്ചക്ക് 1-30
നവംബര്‍ 9-ഒന്നാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 10- രണ്ടാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 13-ഫൈനല്‍. ഉച്ചക്ക് 1-30

 

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

https://twitter.com/mipaltan/status/1776199437057958313?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1776199437057958313%7Ctwgr%5Efc9c79a6a48264919953debacfe47bad1f277a73%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fcricket%2F2024%2F04%2F05%2Fsuryakumar-yadav-bats-in-the-nets-good-news-for-mumbai-indians

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

https://twitter.com/i/status/1776209064210342391

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Trending