kerala

കൂടോത്രം കണ്ടെത്തിയ സംഭവം: ‘ദൃശ്യങ്ങള്‍ കുറച്ചുകാലം മുന്‍പുള്ളത്’: കെ. സുധാകരന്‍

By webdesk14

July 04, 2024

കണ്ണൂര്‍: വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ണിത്താനോട് ചോദിക്കണമെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണിത്‌