ഗാസ മുനമ്പിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേലി സൈന്യമാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡ്‌സ് ആരോപിച്ചു. എന്നാല്‍ ആരോപണത്തെ ഇസ്രയേല്‍ സൈന്യം തള്ളി.

സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ ഉള്‍വശത്താണ് സ്‌ഫോടനം ഉണ്ടായത്. സ്ഥലത്ത് മാസങ്ങളായി സംഘര്‍ഷങ്ങള്‍ പതിവാണ്. ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍ പ്രക്ഷോഭകരും ഇസ്രയേല്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.