ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ മീഥൈന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നിരവധിപേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്.

പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അഗ്നിശനസേന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ബിജ്‌നോറിലെ കോട്‌ല നഗരത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.