തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. അലക്‌സ്,തങ്കച്ചന്‍,അഗസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍.