കൊച്ചി: ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നടന്‍ മുകേഷിനെതിരെ വെളിപ്പെടുത്തലുമായി ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക രംഗത്ത്. ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തുവന്നത്.

ബോളിവുഡില്‍ വീശിയടിക്കുന്ന മീടു ക്യാംപയിന്റെ ഭാഗമായി ടെസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടീശ്വരന്‍ പരിപാടിക്കിടെ നടന്‍ മുകേഷ് തന്നെ പലതവണ ബോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് ടെസ് ജോസഫ് ട്വീറ്ററിലൂടെ വെളിപ്പെടുത്തിയത്.

പലവട്ടം മുറിയിലേക്ക് തന്നെ വിളിപ്പിച്ചു. തന്നോട് മുകേഷിന്റെ മുറിയുടെ സമീപത്തേക്ക് താമസം മാറാനും നിര്‍ദേശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഡെറിക് ഒബ്രെയിന്‍ ആണ് അന്ന് തന്നെ സഹായിച്ചതെന്നും ടെസ് ജോസഫ് പറഞ്ഞു.

19 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം. ഡെറികുമായി സംസാരിച്ചതിനു ശേഷം താന്‍ അടുത്ത വിമാനത്തില്‍ മടങ്ങിയതായി ടെസ് ജോസഫ് ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ ഒരു നടനെതിരെ ഇതാദ്യമായാണ് മീ ടൂ കാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്.