കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷിബുവിന്റെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പക്ഷിക്കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബോംബ് താഴെവീണ് പൊട്ടിയാണ് സ്‌ഫോടനമുണ്ടായത്.

കതിരുമ്മല്‍ ഷിബുവിന്റെ മകന്‍ എം.എസ് ഗോകുല്‍ (8), ശിവകുമാറിന്റെ മകന്‍ ഇളംപാവില്‍ കാഞ്ചിന്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിന് മുമ്പിലുള്ള പക്ഷിക്കൂടില്‍ നിന്ന് താഴെ വീണ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികള്‍ക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്ക് മാറ്റി.