Connect with us

kerala

ബോംബ് കൊണ്ടുനടന്നത് ആർഎസ്എസിനെ പ്രതിരോധിക്കാൻ, ആക്രമിക്കപ്പെട്ടപ്പോൾ പാര്‍ട്ടി മൗനം പാലിച്ചു- പാനൂർ സ്‌ഫോടനത്തിൽ കൈപ്പത്തിയറ്റ സിപിഎം പ്രവർത്തകൻ

ആർഎസ്എസ് പ്രവർത്തകരെ അവരുടെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

Published

on

സി.പി.എം നേതൃത്വത്തിനെതിരെ വിമർശനവുമായി പാനൂർ കുന്നോത്തുപറമ്പ് ബോംബ് സ്ഫോടനത്തിൽ കൈപ്പത്തി നഷ്‌ടപ്പെട്ട സിപിഎം പ്രവർത്തകൻ. പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ പ്രാദേശിക സിപി എം നേതൃത്വം മൗനം പാലിച്ചെന്നും, ബോംബ് കൊണ്ടുനടന്നത് പ്രതിരോധത്തിന്റെ ഭാഗമായെന്നും വിനീഷ് പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരെ അവരുടെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പാനൂർ കുന്നോത്തുപറമ്പിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഷെറിൽ എന്ന യുവാവ് മരിച്ചിരുന്നു. വിനീഷിന്റെ രണ്ട് കൈപ്പത്തികളും ചിതറിത്തെറിച്ചു. സംഭവത്തിൽ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

അന്ന് ഇവരെ പൂർണമായും തള്ളിപ്പറഞ്ഞുകൊണ്ടാണ് പാർട്ടി രംഗത്തെത്തിയത്. കുന്നോത്ത് പറമ്പിലെ സഖാക്കളെ ആർഎസ്എസ് തീറ്റിപോറ്റുന്ന സങ്കടങ്ങൾ ആക്രമിക്കുമ്പോൾ പ്രാദേശിക നേതൃത്വം മൗനം പാലിച്ചുവെന്നാണ് വിനീഷിന്റെ വിമർശനം. ആർഎസ്എസുകാർ പ്രതികൾക്ക് വേണ്ടി കൊളവല്ലൂർ സ്റ്റേഷനുമായി ബന്ധപ്പെട്ട് അവരെ ഇറക്കിക്കൊണ്ടുപോകുമ്പോൾ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മൗനം അവലംബിക്കുകയാണ് ഉണ്ടായത്.

വർഗീയവാദികളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ ആണ് ബോംബ് കൈവശം വെച്ചതെന്നും വിനീഷ് കുറിപ്പിൽ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 400 രൂപ കുറഞ്ഞു

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Published

on

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,210 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയിലും വില എത്തിയിരുന്നു.

ജൂലൈ 23ന് ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 75,040 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴുന്നതാണ് കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില.

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

kerala

ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി

കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്.

Published

on

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട് പിന്നാലെ പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.

536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.

4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.

ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല. അവ എത്തിച്ച് നല്‍കും. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതില്‍. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും. ഇതില്‍ 24 മണിക്കൂറം നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

ഇന്ന് രാവിലെ 7 മണിക്ക് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയത്.

Continue Reading

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

Trending