kerala

ബ്രഹ്മപുരം കരാറിലും ശിവശങ്കറിന്‌ പങ്കെന്ന് സ്വപ്‍ന സുരേഷ്

By webdesk15

March 15, 2023

ബ്രഹ്മപുരത്തെ സോൺട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ആരോപിച്ചു.അതുകൊണ്ടാണ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മൗനമെന്നും സ്വപ്ന ആരോപിക്കുന്നു. മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരിക്കാത്തതിന് കാരണം എനിക്കറിയാമെന്നാണ് സ്വപ്ന പറയുന്നത്. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരികെ വാങ്ങി, അവിടെ തീ അണയ്ക്കാൻ യത്നിച്ചവർക്ക് നൽകണമെന്നും സ്വപ്ന ആവശ്യപെടുന്നു.