കൊച്ചി: വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എസ്.ഐ പിടിയില്‍. എറണാകുളം സെന്‍ട്രല്‍ സ്‌റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ എറണാകുളം മുളന്തുരുത്തി സ്റ്റേഷനിലാണ് എസ്‌ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.

റോഡില്‍ വാഹന പരിശോധനക്കിടെ പിടികൂടിയ വീട്ടമ്മ പിഴ അടക്കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ അവരുമായി എഎസ് ബാബു സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അതിനുശേഷം വീട്ടമ്മയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഒരു മാസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഒളിവില്‍പോയ എസ്.ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.