ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ശശി തരൂര്‍ എംപി രംഗത്ത്. ബ്രിട്ടീഷ് ഭരണത്തില്‍ 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി അല്‍ജസീറയില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ഥ മുഖം വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ത്യയെ കീഴടക്കി രണ്ടു നൂറ്റാണ്ടുകളോളം അവര്‍ കൊള്ളയും ചൂഷണവും നടത്തി. 1947ല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിടുമ്പോഴേക്കും ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റിയിരുന്നതായും തരൂര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണങ്ങള്‍ക്കെതിരെ ശശി തരൂര്‍ നേരത്തെ നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ജയ്പുര്‍ സാഹിത്യോല്‍സവത്തിനിടെ ഇന്ത്യയുടെ വ്യാപാരം തകര്‍ത്തത് ബ്രിട്ടിഷുകാരാണെന്ന് തരൂര്‍ ആരോപിച്ചിരുന്നു.
Be the first to write a comment.