ലിസ്ബണ്‍: പതിമൂന്നാം വയസില്‍ ബാഴ്‌സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടുന്നതായ വാര്‍ത്ത പുറത്തുവന്നതോടെ ഇന്റര്‍നെറ്റില്‍ പകര്‍ച്ചവ്യാധിയായി മെസി ടാഗുകള്‍. ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തിയതായും എന്നാല്‍ മെസി എവിടേക്ക് ചേക്കേറും തുടങ്ങി പ്രചാരണങ്ങളുമായി സോഷ്യല്‍മീഡിയ സ്തംഭിച്ചത്.

ബാഴ്‌സ വിടുന്നതായ പ്രചാരണം പുറത്തായത് 12 മണിക്കൂറിനുള്ളില്‍ ലയണല്‍ മെസ്സിയെ കുറിച്ച് 10 ദശലക്ഷത്തിലധികം ട്വീറ്റുകള്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ലോക ഫുട്‌ബോള്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ പതിമടങ്ങാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ട്രാന്‍ഫര്‍ വേളയില്‍ ക്രിസ്റ്റ്യാനോയെ കുറിച്ച് 7.5 ലക്ഷം ട്വീറ്റുകള്‍ മാത്രമാണ് വന്നതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

മെസിയുടെ ട്രാന്‍ഫറിനെ ചൊല്ലി ഇതിനകം നിരവധി വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. അതേസമയം ലോകത്തര താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന ഇറ്റലിയന്‍ ലീഗിലെ ഇന്റര്‍മിലാനും മെസിക്കായി രംഗത്തുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് പാരീസ് സെന്റ് ജര്‍മര്‍ പരിശീലകന്‍ തോമസ് ടച്ചലും വ്യക്തമാക്കിയിട്ടുണ്ട്.

മെസിക്ക് ബാഴ്‌സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്. അറുനൂറിലേറെ ഗോളുകളും 33 ട്രോഫികളും സ്വന്തമാക്കിയ മുപ്പത്തിമൂന്നുകാരന് ബാഴ്സയുമായി ഇനി ഒരു വര്‍ഷം കൂടി കരാറുള്ളതിനാല്‍ മെസിക്കായി റെക്കോര്‍ഡ് തുക തന്നെയാവും ക്ലബ് ആവശ്യപ്പെടുക.

ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് അചിന്ത്യമായ കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്‌സ മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്. ഇതോടെയാണ് ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തുകയുമുണ്ടായത്.

ഇതിനകം പല കൗതുക വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലേറെയായി മെസിയും മെസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് ട്വിറ്ററില്‍ ട്രെന്റായിരിക്കുന്നത്. ഇതിനകം രണ്ട് ദിവസം മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ബയേണ്‍ മ്യൂണിച്ചിനെ പോലും ഫുട്‌ബോള്‍ ആരാധകര്‍ മറന്നതായും ട്രോളുണ്ട്.

ഇതിനിടെ, ഒരു ലോകോത്തര താരവുമായി മണിക്കൂറുകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെക്കാന്‍ പോകുന്നതായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മാഞ്ചസ്റ്റര്‍ സിറ്റി കുറിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്‌പോര്‍ട്‌സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. രണ്ടു മണി്ക്കുറിനുള്ള കരാര്‍ നടക്കുമെന്നും ഗോട്ട് സാമൈലിയും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സിറ്റിയുടെ സൂപ്പര്‍ താരം അഗ്യൂറോയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും 10 എന്ന നമ്പര്‍ നീക്കം ചെയ്തതും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

 

 

Image