Connect with us

kerala

ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍

അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.

Published

on

മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.

kerala

മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്‍കി.

Published

on

പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന് യുവതി മൊഴി നല്‍കി. കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്‍കി.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പൊക്കിള്‍കൊടി യുവതി തന്നെ മുറിച്ച് നീക്കി. ശേഷം കുഞ്ഞിനെ ശുചിമുറിയില്‍ വെച്ചു. മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും യുവതി തന്നെയാണ്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.

Continue Reading

kerala

കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.

Published

on

കണ്ണൂരില്‍ നിരവധി പേരെ കടിച്ച് പരിക്കേല്‍പിച്ച തെരുവുനായ ചത്ത നിലയില്‍. ഇന്ന് കണ്ണൂര്‍ നഗരത്തില്‍ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.

ഇന്ന് വൈകീട്ടാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എസ്.ബി.ഐ ജീവനക്കാരന്‍ രജീഷ് (39), എറണാകുളം സ്വദേശി രവികുമാര്‍ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്‌നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), കാഞ്ഞങ്ങാട്ടെ നന്ദന (21), മണിക്കടവിലെ ജിനോ (46) മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), കൂത്തുപറമ്പിലെ സഹദേവന്‍ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന്‍ (71), കടമ്പൂരിലെ അശോകന്‍ (60), നായാട്ടുപാറ സ്വദേശി സീന (52)

കൂത്തുപറമ്പിലെ മനോഹരന്‍ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.

Continue Reading

kerala

തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

മലപ്പുറം തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ മാതാവും രണ്ടാനച്ഛനും പിടിയില്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.

Continue Reading

Trending