ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വേഗരാജിന് കാലിടറി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് മീറ്റിലെ ഒന്നാമന്‍. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി.

image-1

9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. കോള്‍മാന്‍ 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ബോള്‍ട്ടിന് ഫിനിഷ് ചെയ്യാനായത് 9.95 സെക്കന്റിലായിരുന്നു.

usain-bolt-2-jpg-image-488-253

ബോള്‍ട്ടിന്റെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ നിന്ന് വെങ്കലമെഡലുമായി പിന്‍വാങ്ങേണ്ടി വന്നത് ആരാധകരെ നിരാശയിലാഴ്ത്തി.

gatlin-bolt-jpg-image-784-410

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡലുമായി വിടപറയാന്‍ ആയില്ലെങ്കിലും റിലേയില്‍ ജമൈക്കന്‍ ടീമംഗമായി ബോള്‍ട്ടിനെ ഒരിക്കല്‍ കൂടി ട്രാക്കില്‍ കാണാനാകും.