Connect with us

india

ബിഎസ്എൻഎൽ 5ജി ഡിസംബറിൽ; രണ്ടാഴ്ചയ്ക്കുള്ളിൽ 200 സൈറ്റുകളിൽ 4ജി

Published

on

അടുത്ത രണ്ടാഴ്ചക്കുള്ളിൽ 200 സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നവംബർ-ഡിസംബർ മാസത്തോടെ ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്ക് 5ജിയിലേക്ക് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് വികസിപ്പിച്ചെടുത്ത ടെക്നോളജിയും ഉപകരണങ്ങളുമാണ് 4ജി, 5ജി നെറ്റ്‌വർക്കുകള്‍ക്കായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. ചണ്ഡീഗഡിനും ഡെറാഡൂണിനുമിടയിൽ 200 സൈറ്റുകളിൽ 4ജി ഇൻസ്റ്റാളേഷനുകൾ നടത്തിക്കഴിഞ്ഞു, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സേവനം ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങുമെന്നും വൈഷ്ണവ് പറഞ്ഞു.

1.23 ലക്ഷത്തിലധികം സൈറ്റുകളിൽ 4ജി നെറ്റ്‍വർക്ക് വിന്യസിക്കുന്നതിനായി ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിഐ ലിമിറ്റഡ് കമ്പനികൾക്ക് 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്. ബിഎസ്എൻഎൽ 4ജിയുടെ വേഗം ഉപഭോക്താക്കളെ അദ്ഭുതപ്പെടുത്തും. മൂന്ന് മാസം നീണ്ട പരീക്ഷണത്തിനു ശേഷമാണ് 200 സൈറ്റുകൾ പ്രവർത്തനക്ഷമമാകുന്നതെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാജ്യത്ത് ഓരോ മിനിറ്റിലും ഒരു 5ജി സൈറ്റെങ്കിലും ആക്ടിവേട് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ 5ജി മുന്നേറ്റത്തിൽ ലോകം തന്നെ ആശ്ചര്യപ്പെടുന്നു. ഗംഗോത്രിയിലെ ചാർധാമിൽ 5ജി സൈറ്റ് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് വൈഷ്ണവ് പറഞ്ഞു. ഇന്ത്യയിൽ 5ജി ലഭ്യമാകുന്ന രണ്ട് ലക്ഷം സൈറ്റുകൾ എന്ന നാഴികകല്ലാണ് ഇതോടെ മറികടന്നത്.

അമേരിക്ക പോലും ഇന്ത്യയിൽ നിർമിച്ച ടെലികോം ടെക്നോളജി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിവേഗ നെറ്റ്‌വർക്ക് സർവീസുകൾ ഇന്ത്യയുടെ മുഖഛായ മാറ്റും. ദുരിതാശ്വാസം, ദുരന്തനിവാരണം, നിരീക്ഷണം, സമ്പദ്വ്യവസ്ഥയുടെ ഉത്തേജനം എന്നിവയ്ക്ക് ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

india

ഒഡിഷ ട്രെയിൻ അപകടം: അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിൻ കടത്തിവിട്ടു

ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Published

on

ഒഡിഷയിലെ ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ചരക്ക് ട്രെയിൻ കടത്തിവിട്ടത്. 275 പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ട്രെയിൻ ​ഗതാ​ഗ​തം ഭാ​ഗമികമായി പുനഃസ്ഥാപിച്ചത്. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Continue Reading

india

ഒഡീഷ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട 14 മലയാളികൾ ഇന്ന് നാട്ടിലെത്തും

നാലുപേരെ വിമാനമാർഗ്ഗവും മറ്റുള്ളവരെ ട്രെയിൻ മാർഗ്ഗവുമാണ് നാട്ടിലെത്തിക്കുന്നത്.

Published

on

വെളളിയാഴ്ച ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളി യാത്രക്കാരെ ഇന്ന് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽ പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു.നാലുപേരെ വിമാനമാർഗ്ഗവും മറ്റുള്ളവരെ ട്രെയിൻ മാർഗ്ഗവുമാണ് നാട്ടിലെത്തിക്കുന്നത്

Continue Reading

india

അരിക്കൊമ്പനെ മയക്കുവെടി വെച്ചു : മേഘമല വനത്തിലേക്ക് മാറ്റും

ഡോക്ടർ കലൈവാനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്.

Published

on

ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെ അരിക്കൊമ്പനെതമിഴ്നാട് വനം വകുപ്പ്. മയക്കുവെടി വെച്ചു .തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ദൗത്യം നടത്തിയത്. ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകളെ എത്തിച്ചു ഡോക്ടർ കലൈവാനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്.ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക് മാറ്റിയേക്കും

Continue Reading

Trending