Connect with us

kerala

ബില്ലടച്ചില്ല; എം.വി.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി ബി.എസ്.എന്‍.എല്‍

ഈ മാസം എട്ടാം തീയതി മുതല്‍ ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു.

Published

on

ബില്ലടയ്ക്കാത്തതിനാല്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എന്‍എല്‍. ഈ മാസം എട്ടാം തീയതി മുതല്‍ ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു. നാളെ മുതല്‍ ഇന്‍കമിങ് കോളുകളും കട്ട് ചെയ്യും.

ലൈസന്‍സ് വിതരണത്തിലും ആര്‍സി ബുക്കിങിലും പ്രിന്റിങ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ബിഎസ്എന്‍എല്ലിന്റെ നടപടി. അടക്കാനുള്ള ബില്ല് ഇതുവരെ അടക്കാത്തതിനെ തുടര്‍ന്നാണ് ബിഎസ്എന്‍എല്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

 

Trending