ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുസ്‌ലിം ലീഗ് എംപിമാരുടെ അനുമതി തേടി.
മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തെത്തുടര്‍ന്ന് ബജറ്റ് അവതരണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ലീഗ് എംപിമാരുടെ അനുമതി തേടിയത്. പ്രായോഗിക സൗകര്യങ്ങള്‍ പരിഗണിച്ച് ബജറ്റ് സമ്മേളനം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷവും അറിയിച്ചു.
അതിനിടെ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ് എന്നിവര്‍ ഇ.അഹമ്മദിന്റെ വസതിയിലെത്തി അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.