താനെ: മഹാരാഷ്ട്രിയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് എട്ട് മരണം. ഇരുപതിലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഇതിനോടകം 25 പേരെ രക്ഷപെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

1984ല്‍ പണിത അപ്പാര്‍ട്ട്‌മെന്റാണ് തകര്‍ന്നത്. 21ഫ്‌ലാറ്റുകള്‍ അടങ്ങിയ കെട്ടിടത്തിന്റെ പകുതിഭാഗമാണ് പുലര്‍ച്ചെ തകര്‍ന്നത്.