ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ക്കുനേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാഥ്(30)എന്നയാളാണ് പിടിയിലായത്.

ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുബോധ്കുമാറിന്റെ സര്‍വ്വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പ്രശാന്ത് വെടിവെച്ചുകൊല്ലുകയായിരുന്നു. പൊലീസുകാരനെ ആള്‍ക്കൂട്ടം വളയുന്ന വീഡിയോയില്‍ പ്രശാന്ത് ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടതിന തുടര്‍ന്നാണ് കലാപമുണ്ടായത്. സംഘര്‍ഷത്തിനിടയിലാണ് പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ കൊല്ലപ്പെട്ടത്. കേസില്‍ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.