ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് കലാപം സംഘടിപ്പിച്ച് പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജ് ആണ് അറസ്റ്റിലായത്.

ദാദ്രിയില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ട കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായ സുബോധ്കുമാര്‍ ആണ് കലാപത്തിനിടെ കൊല്ലപ്പെട്ടത്. സത്യസന്ധമായി കേസ് അന്വേഷിച്ച സുബോധ്കുമാര്‍ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തെ വധിക്കാന്‍ ആസൂത്രണം ചെയ്തതാണ് കലാപമെന്നാണ് ആരോപിക്കപ്പെടുന്നത്.

അതേസമയം പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് തയ്യാറായിട്ടില്ല. ഗോവധം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.