കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് അര്‍താല്‍ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15പേര്‍ മരിച്ചു. ഞായറാഴ്ച ഉച്ചക്കുശേഷമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ബസുകളിലൊന്നിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാള്‍ പരിക്കുകളോടെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.