കോഴിക്കോട്: വാഴക്കാട് എടക്കടവില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് മരണം. ബൈക്ക് യാത്രികരായ രണ്ട് ദറസ് വിദ്യാര്‍ഥികളാണ് മരിച്ചത്. എടവണ്ണപ്പാറ കൊളമ്പലം സ്വദേശി അനസ്, കോഴിക്കോട് ചെലവൂര്‍ സ്വദേശി ഹംസ (22) എന്നിവരാണ് മരിച്ചത്. കുറ്റിക്കാട്ടൂര്‍ ഇംബ്ബിച്ചാലി ഇസ്ലാമിക് സെന്ററില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് രണ്ട് പേരും.

വാഴക്കാട് എക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. KL 11 .AS 6301 പള്‍സര്‍ ബൈക്കും വാഴക്കാട് മുണ്ടുമുഴി ബസുമാണ് കൂട്ടിയിടിച്ചത്