തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളില്‍ ഇനി ദാസ്യവേല ചെയ്യാന്‍ പോകരുതെന്ന് പോലീസുകാരോട് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍. ഇത് സംബന്ധിച്ചു യൂണിറ്റ് തലത്തില്‍ തന്നെ നിര്‍ദ്ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നവരുടെ പേരും കണക്കും ശേഖരിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറുമെന്നും ക്യാമ്പ് ഫോളോവേഴ്‌സ് പറഞ്ഞു. അതിനിടെ, തങ്ങളുടെ വീടുകളിലുളള ക്യാമ്പ് ഫോളോവര്‍മാരെ തിരികെ അയക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍, എ.ഡി.ജി.പിയുടെ െ്രെഡവറായ ഗവാസ്‌കറിനെ മര്‍ദ്ദിച്ചതാണ് സംഭവത്തിന്റെ തുടക്കം. ഇതോടെ സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയായിരുന്നു.