കോട്ടയം: പാലാ-തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പള്ളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ ഭാഗത്ത് നിന്ന് പാലായിലേക്ക് വരുന്നതിനിടെ മാനത്തൂര്‍ സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു കയറി തീപിടിച്ചാണ് അപകടമുണ്ടായത്.

കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍, കടനാട് കിഴക്കേക്കര വിഷ്ണുരാജ്, നടുവിലേക്കുറ്റ് ജോബിന്‍സ് കെ. ജോര്‍ജ് എന്നിവരാണ് മരിച്ചത്.