Connect with us

kerala

ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; പുതിയ കണ്ടെത്തല്‍

അപകടസമയത്ത് വാഹനത്തില്‍ പെട്രാള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി

Published

on

കണ്ണൂരില്‍ ഓടികൊണ്ടിരിക്കുന്ന കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍, അപകടസമയത്ത് വാഹനത്തില്‍ പെട്രാള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ രണ്ട് കുപ്പികളിലായി പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.

വാഹനം തീപിടിക്കാന്‍ കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. എയര്‍ പ്യീരിഫയറും അപകടത്തിന്റെ ആഘാതം കൂട്ടിയതായാണ് കണ്ടെത്തല്‍. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക്് സമീപമായിരുന്നു അപകടം.

Health

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണ ജോര്‍ജ്

ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു

Published

on

കേരളത്തില്‍ ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു.

കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരും. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

Continue Reading

crime

സൂര്യഗായത്രി വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

on

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

Continue Reading

kerala

ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

Published

on

തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്‌കൂട്ടറിലിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്‌നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന്‍ ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗതയില്‍ വന്ന ടെമ്ബോട്രാവലര്‍ ജിഥിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറായ ജിഥിന്‍, സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് താമസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. മംഗലം റോഡില്‍ നിന്ന് ജങ്ഷനിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്ബോട്രാവലര്‍. അപകടം നടന്നയുടന്‍ ജിഥിനെ ആലത്തിയൂരിലെ ഇമ്ബിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണപ്പെടുകയായിരുന്നു.

Continue Reading

Trending