സിപിഎം നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ സംഘര്‍ഷ കേസുകള്‍ വിചാരണ ഇല്ലാതെ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ.കെ ശൈലജ, എം.എല്‍എമാരായ ജെയിംസ് മാത്യു, ടിവി രാജേശ്, എം. സ്വരാജ്, സിപിഎം നേതാവ് എം. വിജയകുമാര്‍ എന്നിവര്‍ക്കെതിരായ കേസുകളാണ് പിന്‍വലിച്ചത്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസുകള്‍ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്.

സര്‍ക്കാര്‍ അപേക്ഷയെ തുടര്‍ന്നാണ് നടപടി.സിപിഎം നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിച്ചത്. തിരുവനന്തപുരം മ്യൂസിയം, കോന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമെ കണ്ണൂര്‍ തളിപ്പറമ്പ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചിട്ടുണ്ട്.