ബീജിങ്: നടക്കാന്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞിനെ കാലു വെച്ച് വീഴ്ത്തുന്ന കുസൃതിപ്പൂച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനീസ് തലസ്ഥാനമായ ബീജിങില്‍ നിന്നുള്ള വീഡിയോയിലാണ് പിഞ്ചുകുഞ്ഞിനെ പൂച്ച തറയില്‍ തള്ളിയിടുന്നത്. ഈ മാസം 27നാണ് രസകരമായ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. പൂച്ചയുടെ കുസൃതിയില്‍ ദേഷ്യം വന്ന കുഞ്ഞ് മാതാപിതാക്കളോട് പരാതി പറയുന്നതും വീഡിയോയിലുണ്ട്.

കുഞ്ഞുങ്ങളുമായുള്ള പൂച്ചയുടെ കുസൃതി മുമ്പും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കാലുവെച്ച് വീഴ്ത്തിയിടുന്നത് ആദ്യമാണെന്നാണ് വീഡിയോ വീക്ഷിച്ച മിക്കവരും കമന്റ് ചെയ്യുന്നത്.
പതിനാറ് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. പൂച്ചക്കും കുഞ്ഞിനുമായി കാല്‍ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചതായാണ് വിവരം.

Watch Video: