കണ്ണൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറിയും മുസ്്ലിംലീഗ് കണ്ണൂര്‍ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിബി മുഹമ്മദലി (72) അന്തരിച്ചു. ലഹരി നിര്‍മാര്‍ജന ജില്ലാ സെക്രട്ടറി, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ദീര്‍ഘകാലം ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

മുണ്ടയാട്ടെ പൗരപ്രമുഖന്‍ മൈലാഞ്ചി അബ്ദുല്‍ ഖാദറി(ഉമ്പൂക്ക)ന്റെയും കക്കാട് സിബി സൈനബയുടെയും ഏക മകനാണ്. ചാലാട് സ്വദേശിനി ബികെ ഹഫ്സത്താണ് ഭാര്യ. മക്കള്‍: മന്‍സൂര്‍ അലി (അബൂദാബി), ബികെ ഷബീറലി (എംഎസ്എഫ് മുന്‍ ജില്ലാ ട്രഷറര്‍), റഹ്്മത്ത്, നുസ്റത്ത്, ഹബീബ, ഹസീന. മരുമക്കള്‍: കെ റഫീഖ് (ജിദ്ദ), പിപി നിയാസ് (ലുലു), എംകെ ഹാരിസ് (ചെന്നൈ), സഫീര്‍ (സലാല), കെഎം ജുസൈന (കുഞ്ഞിപള്ളി), ബുഷ്റ (അതിരകം).