kerala

‘സിബിഐ അന്വേഷണം വേണം’: നീതി തേടി സിദ്ധാർഥന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

By webdesk14

March 09, 2024

പൂക്കോട് വെറ്ററിനറി കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആന്റി റാഗിംഗ് സ്‌ക്വാഡ് യു.ജി.സിക്ക് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് ഡീനും അസിസ്റ്റന്റ് വാര്‍ഡനും ആവശ്യപ്പെട്ടെന്ന് മൊഴി. 2019 ലും 2021ലും സമാന മര്‍ദ്ദനമുറകള്‍ ഹോസ്റ്റലില്‍ നടന്നുവെന്നും കണ്ടെത്തല്‍. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും.

കൂടാതെ ഡീൻ, അസി.വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.  ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളുമായിരുന്നെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.