Connect with us

kerala

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

രാവിലെ 10 മണിവരെ രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. രാവിലെ 10 മണിവരെ രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴക്കാണ് സാധ്യത.

kerala

മംഗളൂരൂവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അരുവിയില്‍ മുങ്ങിമരിച്ചു

ആലങ്കാരു സ്വദേശി ശിശാന്ത് ഷെട്ടി (15) യാണ് മരിച്ചത്.

Published

on

മംഗളൂരു: പെര്‍ദൂരു ആലങ്കാരുവിനടുത്ത് ഡിസാല അരുവിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ആലങ്കാരു സ്വദേശി ശിശാന്ത് ഷെട്ടി (15) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് ആയല്‍ക്കാരനായ കുട്ടിയോടൊപ്പം അരുവിയില്‍ നീന്താന്‍ പോയ സമയത്താണ് ദുരന്തം സംഭവിച്ചത്. നീന്തല്‍ അറിയാതിരുന്ന ശിശാന്ത് പെട്ടന്ന് വെള്ളത്തില്‍ മുങ്ങിയതാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന കുട്ടി ഭയന്ന് സംഭവം ആരെയും അറിയിച്ചില്ല. ശിശാന്തിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മഡിസാല അരുവിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹിരിയഡിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ശിശാന്ത്. പൊലീസ് കേസ് രജിസ്റ്റ്ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കൊടകരയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം; 15 പേര്‍ക്ക് പരിക്ക്

കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു.

Published

on

എറണാകുളം: കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് ആയിരുന്നു അപകടം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബസ് യാത്രക്കാരായ 15ഓളം പേര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ കൊടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 1800 രൂപ വര്‍ധിച്ചു

ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിച്ചുയര്‍ന്നു. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് (നവംബര്‍ 11) വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായി.

സ്‌പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 3.55% വര്‍ധിച്ച് 4,143.32 ഡോളറാണ് വില. ഇന്നലെ രാവിലെ ട്രോയ് ഔണ്‍സിന് 4050 ഡോളറും ഉച്ചക്ക് 4,077.65 ഡോളറുമായിരുന്നു. ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. 97,360 രൂപയായിരുന്നു വില.

അതേസമയം 18 കാരറ്റിനും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 185 രൂപ കൂടി 9,525 ആയി. പവന് 76,200 രൂപയാണ് വില. 14കാരറ്റിന് ഗ്രാമിന് 140 രൂപ കൂടി 7420 രൂപയും പവന് 59360 രൂപയുമായി. 9കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി

4775ഉം പവന് 38200 രൂപയുമാണ് വില. വെള്ളിവിലയും വര്‍ധിച്ചു. ഗ്രാമിന് ആറുരൂപ കൂടി 163 രൂപയാണ് വില.

കഴിഞ്ഞ ദിവസം രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായിരുന്നു ഇന്നലത്തെ വില. രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.

Continue Reading

Trending