Connect with us

kerala

നാല് ദിവസങ്ങളില്‍ മഴക്ക് സാധ്യത; വെള്ളിയാഴ്ച്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Published

on

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.

അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ സംസ്ഥാനത്തെ മഴ സാധ്യത പ്രവചനവും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മിതമായ മഴക്ക് സാധ്യയയുണ്ടെന്നും വെളളിയാഴ്ച അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മിതമായ മഴക്കാണ് സാധ്യത. വ്യാഴം വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

kerala

പുലിപ്പല്ല് കേസ് വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു

വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെലുവെടുപ്പിനായി എത്തിച്ചത്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെലുവെടുപ്പിനായി എത്തിച്ചത്. പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

kerala

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി

ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി. മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

ഈ മാസം 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭിണിയായ റസീന നൗഷാദ് ചികിത്സക്കെത്തിയത്. തുടര്‍ന്ന്, ഡോക്ടര്‍ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആയെങ്കിലും പിന്നീട് പരിശോധനക്കായി ഡോക്ടര്‍മാരാരും വന്നില്ലെന്നും തുടര്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.

ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Trending