Connect with us

Culture

യാത്രക്കാരെ വലച്ച് 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റെ സമയമാറ്റം

Published

on

കോഴിക്കോട്‌: ആഗസ്റ്റ് മുതൽ നിലവിൽ വന്ന 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ബാംഗ്ലൂരിൽ നിന്നും മലബാർ ഭാഗത്തേയ്ക്ക് പ്രതിദിന സർവീസ്സ് നടത്തുന്ന ഏക ട്രയിനായ യശ്വന്ത്പുർ കണ്ണൂർ എക്സ്സ് പ്രസ് ഇവിടെയുള്ള പ്രവാസികളുടെ ഏക ആശ്രയമായിരുന്നു.

രാത്രി എട്ട് മണിക്ക് യാത്ര ആരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ എട്ട് മണിക്ക് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്ന ഈ ട്രെയിൻ കോയമ്പത്തൂർ വഴി റൂട്ട് മാറ്റിയതിനെ തുടർന്ന് കേരളത്തിലെ സ്റ്റേഷനുകളിൽ മുക്കാൽ മണിക്കു റോളം കൂടുതൽ എടുത്താണ് എത്തിച്ചേർന്നു കൊണ്ടിരുന്നത്. ഈ ക്രമീകരണത്തിനു ശേഷം ഇപ്പോൾ കൊണ്ടുവന്ന പുതിയ സമയക്രമമാണ് യത്രക്കാർക്ക് ഇരുട്ടടിയായിരിക്കുന്നത്.

പുതിയ സമയക്രമമനുസരിച്ച് പാലക്കാട് മുതൽ12601 ചെന്നൈ മംഗലാപുരം മെയിലിന്റെ എസ് കോർട്ട് സർവീസ് ആയിട്ടാണ് 16527 യശ്വന്ത്പുർ കണ്ണൂർ എക്സ്സ്പ്രസ് സർവീസ് നടത്തുന്നത്.പാലക്കാട് മുതൽ കണ്ണൂർ വരെ പതിനാല് സ്റ്റോപ്പുകളുള്ള 12601 ചെന്നൈ മംഗലാപുരം മെയിലിന്റെ പിന്നിൽ എട്ട് സ്റ്റോപ്പുകളുള്ള 16527 യശ്വന്ത്പുർ എക്സ്സ്പ്രസ് സർവീസ് നടത്തുന്നത് യാത്രക്കാർക്ക് സമയനഷടവും റെയിൽവേയ്ക്ക് വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ട്.

എല്ലാ വാരാന്ത്യങ്ങളിലും നാട്ടിൽ വന്നു പോകുന്ന ബാംഗ്ലൂർ പ്രവാസികൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ട്രെയിനിന്റെ സമയമാറ്റം പല പ്രധാനപ്പെട്ട കാര്യങ്ങൾക്കായി നാട്ടിലെത്തുന്നവരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട് അത് പോലെ മലബാർ ഭാഗത്തേക്കുള്ള പതിവ് യാത്രക്കാർ ടെയിൻ ഒഴിവാക്കി ബസ്സ് പോലുള്ള മറ്റ് യാത്രാമാർഗങ്ങൾ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ്. റെയിൽവേയുടെ ഈ തീരുമാനം ബസ്സ് ലോബിയെ സഹായിക്കാനുള്ള നീക്കമാണെന്നാണ് സ്ഥിരം യാത്രക്കാർ ആരോപിക്കുന്നത്.

ഈ രണ്ടു ട്രെയിനുകളും മിനിറ്റുകളുടെ വ്യത്യസത്തിൽ കടന്നു പോകുന്നത് ഒട്ടേറെ പതിവു യാത്രക്കാരെയും ബുദ്ധിമുട്ടിലായിട്ടുണ്ട്. കോഴിക്കോട് കണ്ണൂർ പാസ്സഞ്ചർ 6.40 ന് പോയതിനു ശേഷം ഒരു മണിക്കൂറിന് ശേഷം രണ്ട് ട്രെയിനുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ കടന്ന് പോകുന്നത് പതിവു യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 16527യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസിന്റെ പഴയ സമയക്രമം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുത്തു വരികയാണ്.

Film

പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; ആസിഫ് അലി

ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

Published

on

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്

Published

on

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.

നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.

ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.

പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.

Continue Reading

Film

‘അമ്മ’ ആസിഫിനൊപ്പം: പിന്തുണയുമായി സിദ്ധീഖിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പോസ്റ്റ്‌

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്

Published

on

കൊച്ചി: സംഗീതജ്ഞന്‍ രമേശ് നാരായണന്‍ അപമാനിച്ചു എന്ന വിവാദത്തില്‍ നടന്‍ ആസിഫ് അലിക്ക് പിന്തുണയുമായി താരസംഘടന ‘അമ്മ’. ‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’ – നടനും ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ചിനിടെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് ജയരാജ് രമേശിന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Continue Reading

Trending