Connect with us

kerala

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Published

on

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in ലെ വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകി പേര് തിരയാം. EPIC കാർഡ് നമ്പർ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ അപേക്ഷിക്കുമ്പോൾ ഇവയിലേതാണോ നൽകിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാൽ മാത്രമേ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ.

ഇതു കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം.

സംസ്ഥാനതലത്തിൽ വോട്ടർപട്ടികയിൽ പേരു തിരയാൻ വെബ് സൈറ്റിൽ പ്രവേശിച്ച് വോട്ടർ സർവീസസ് (Voter service) ക്‌ളിക്ക് ചെയ്യണം. അപ്പോൾ സെർച്ച് വോട്ടർ സ്റ്റേറ്റ് വൈസ് (Search Voter Statewise), സെർച്ച് വോട്ടർ ലോക്കൽബോഡി വൈസ് (Search Voter Localbodywise), സെർച്ച് വോട്ടർ വാർഡ് വൈസ് (Search Voter Wardwise) എന്നീ മൂന്ന് ഓപ്ഷനുകൾ സ്‌ക്രീനിൽ തെളിയും. ഇതിൽ സംസ്ഥാനതലത്തിൽ പേര് തിരയാൻ ആദ്യത്തെ സ്റ്റേറ്റ് വൈസ് ഓപ്ഷൻ ക്‌ളിക്ക് ചെയ്യണം. അപ്പോൾ സെർച്ച് ബൈ EPIC / Old SEC id , സെർച്ച് ബൈ New SEC Id എന്നീ രണ്ട് ഓപ്ഷനുകൾ മുകളിൽ ഇടതു വശത്തായി കാണാം. ഇതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ് നമ്പർ, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ പഴയ SEC Id നമ്പർ, പുതിയ SECയും 9 അക്കങ്ങളും ചേർന്ന സവിശേഷ നമ്പർ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്.

ഇനി ലോക്കൽബോഡിവൈസ് ഓപ്ഷൻ ക്‌ളിക്ക് ചെയ്ത് തദ്ദേശസ്ഥാപനതലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും നൽകിയിട്ട് , വോട്ടറുടെ പേരോ, വോട്ടർ ഐഡി കാർഡ് നമ്പരോ (EPIC) , SECയുടെ പഴയതോ, പുതിയതോ ആയ നമ്പരോ എന്റർ ചെയ്ത് പേര് പരിശോധിക്കാം. അതു പോലെ സെർച്ച് വാർഡ് വൈസ് ക്‌ളിക്ക് ചെയ്തും വാർഡ് തലത്തിൽ വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേരും, വോട്ടർ ഐഡി കാർഡ് നമ്പരും കൃത്യമായി നൽകിയാൽ മാത്രമേ പരിശോധനയിൽ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ.

ഇരട്ടവോട്ടുണ്ടെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറെ അറിയിക്കാവുന്നതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ; മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്

പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.

Published

on

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കകം മരണപ്പെട്ട കൊല്ലം പന്മന മനയില്‍ വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്. ബന്ധുക്കള്‍ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് വേണു പറയുന്നു. ‘ഇവനെയൊക്കെ കോടതിയുടെ മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.

ആന്‍ജിയോഗ്രാം ചെയ്യാനാണ് കൊല്ലത്തേക്ക് പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു. തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുദിവസമായി. ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ. എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെക്കൊണ്ടാകുമോ ? എന്തൊരു മര്യാദ ഇല്ലാത്ത ഇടപെടല്‍ ആണ് ഇവര്‍ നടത്തുന്നത് സാധാരണക്കാരന് ആശ്രയമാകേണ്ട ആശുപത്രിയല്ലേ ഇത് കയറിവരുന്ന പാവപ്പെട്ട ജനങ്ങളോട് ഈ മാതിരിയുള്ള വകതിരിവില്ലായ്മ കാണിക്കുമ്പോള്‍ എങ്ങനെയാ വിഷമം ഉണ്ടാകാതിരിക്കുക

കെല്ലം ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സ്‌പെഷല്‍ റിക്വസ്റ്റ് പ്രകാരം വന്നതാണ് ഞാന്‍. എത്രയും പെട്ടെന്ന് ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റാനാണ് വന്നത്. അഞ്ചു ദിവസമായിട്ടും ഇവനൊക്കെ കുഞ്ഞു കളിക്കുകയാ. 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വകാര്യ ആംബുലന്‍സ് വിളിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുന്നത്. എന്നാല്‍, അന്ന് തന്നെ രാത്രി 1.45 ഓടെയാണ് എനിക്ക് മെഡിസിന്‍ സ്റ്റാര്‍ട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എക്കോയും വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ ആന്‍ജിയോഗ്രാമും ചെയ്യും എന്ന ഉറപ്പില്‍ എല്ലാ ബ്ലഡ് ടെസ്റ്റുകളും ഇ.സി.ജിയും നടത്തി. എന്നാല്‍, ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളില്‍ വന്ന് വായിച്ചപ്പോള്‍ എന്റെ പേര് മാത്രം അതിനകത്തില്ല. എന്റെ ആന്‍ജിയോഗ്രാം മാറ്റിവെച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. ഇനി എന്തെങ്കിലും ‘സംതിങ് പ്രശ്‌നമാണോ എന്ന് അറിയത്തില്ല. എന്തുതന്നെയായാലും ഞാന്‍ അത് കൊടുക്കാന്‍ തയാറായിരുന്നു. പക്ഷേ അതൊന്നും ആവശ്യപ്പെട്ടുകൊണ്ട് ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ആണെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

Continue Reading

kerala

‘ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നു’; മഹാറാലി പ്രഖ്യാപിച്ച് സമരസമിതി

രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി.

Published

on

ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരിയില്‍ ഫ്രഷ് കട്ട് വിരുദ്ധ മഹാറാലി പ്രഖ്യാപിച്ച് സമരസമിതി. രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി. പ്ലാന്റ് തുറന്നാല്‍ സുരക്ഷ കൊടുക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. നവംബര്‍ 12 ബുധനാഴ്ച്ചയാണ് സമിതി ഫ്രഷ് കട്ട് വിരുദ്ധ റാലി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Continue Reading

kerala

വിവാദമായതോടെ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ

വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു

Published

on

എറണാകുളം -ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ വിവാദമായ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു.

വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.

ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.

Continue Reading

Trending