X

ആഴ്‌സണലിനെ തകര്‍ത്ത് ചെല്‍സിക്ക് യൂറോപ്പ ലീഗ് കിരീടം

യൂറോപ്പ ലീഗ് ഫൈനലില്‍ ആഴ്‌സണലിനെ തകര്‍ത്ത് ചെല്‍സിക്ക് മിന്നും ജയം. കലാശപ്പോരില്‍ ഒന്നിനെതിനെ നാല് ഗോളുകള്‍ക്കാണ് ആഴ്‌സണലിനെ ചെല്‍സി തോല്‍പിച്ചത്.
ചെല്‍സിക്ക് വേണ്ടി ഈഡന്‍ ഹസാഡ് ഇരട്ട ഗോളും പെദ്രോ, ഒലിവര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. അസര്‍ബൈജാനിലെ ബകുവിലായിരുന്നു മത്സരം.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. 49ാം മിനിറ്റില്‍ ഒലിവറാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 60 ാം മിനിറ്റില്‍ പെദ്രോ ലീഡുയര്‍ത്തി. 65ാം മിനിറ്റില്‍ ഹസാഡിന്റെ ആദ്യ ഗോള്‍ പിറന്നു. 69ാം മിനിറ്റില്‍ അലക്‌സ് ലോബിയിലൂടെ ആഴ്‌സണല്‍ തിരിച്ചടിച്ചെങ്കിലും അതൊരു ആശ്വാസ ഗോള്‍ മാത്രമായിരുന്നു. മൂന്ന് മിനിറ്റുകള്‍ കൂടി പിന്നിട്ടപ്പോള്‍ ഹസാര്‍ഡ് തന്റെ രണ്ടാമത്തെ ഗോളിലൂടെ ആഴ്‌സണലിന്റെ അവശേഷിച്ച പോരാട്ട വീര്യം കൂടി തല്ലിക്കെടുത്തി.

web desk 3: