ചെന്നൈ: ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. യാത്രക്കാരന്‍ ധരിച്ച നിലയിലായിരുന്നു കോണ്ടം. 100 ഗ്രാം ഹെറോയിനാണ് യാത്രക്കാരന്‍ ധരിച്ച കോണ്ടത്തില്‍ നിന്ന് സി.ഐ.എസ്.എഫ് പിടികൂടിയത്. കൊളംബോയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു.

പ്രാഥമിക പരിശോധനയില്‍ ഇയാളുടെ രഹസ്യഭാഗത്ത് അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ചെന്നൈയിലെ ഒരു എന്‍ജിനീയറിംഗ് കോളജില്‍ സ്‌റ്റോര്‍കീപ്പറായി ജോലി ചെയ്യുന്നയാളാണ് പിടിയിലായ യാത്രക്കാരന്‍.