ദുബായ്: ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം ഘട്ട പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് -ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ചെന്നൈ ടീമില്‍ ജഗദീശന് പകരം പിയുഷ് ചൗള ഇടംപിടിച്ചു. ഹൈദരാബാദ് ടീമില്‍ അഭിഷേക് ശര്‍മയ്ക്ക് പകരം ഷഹ്ബാസ് നദീം കളിക്കും.സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഏഴു റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.

ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ചെന്നൈക്ക് ഇന്ന് വിജയിച്ചേ തീരു. ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. മറുവശത്ത് ഏഴു കളികളില്‍നിന്ന് മൂന്നു ജയവുമായി അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. മികച്ച ടീം ഉണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് അവര്‍ക്ക് തിരിച്ചടിയാകുന്നത്.