തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടന്ന ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും, തിങ്കളാഴ്ച്ചയുണ്ടായ സിപിഎമ്മുകാരന്റെ കൊലപാതകവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ണൂരില്‍ ഇത് ഏഴാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. കണ്ണൂരില്‍ യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.