തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നിത്തലയുടെ ഭാര്യക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിനും  ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

എംകെ മുനീറിന്റെ ഫെയ്സ്ബുക് കുറിപ്പ്:

പ്രിയരെ..
ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റില്‍ റിസള്‍ട്ട് പോസിറ്റീവാണ്.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.