തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാല്‍ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഭീഷണി. അധോലോക രാജാവ് രവി പുജാരിയുടെ പേരിലാണ് ചെന്നിത്തലക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇക്കാര്യം വ്യക്താമക്കി ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം ഫോണ്‍ ഉപയോഗിച്ചെന്ന പരാതി നിലനില്‍ക്കുന്നതിനിടൊയണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്.