Connect with us

kerala

സെക്രട്ടേറിയേറ്റിലെ തീപിടുത്തം; യുഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു

സംഭവവുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച് ബുധനാഴ്ച വിശദമായ നിവേദനം പ്രതിപക്ഷം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച് ബുധനാഴ്ച വിശദമായ നിവേദനം പ്രതിപക്ഷം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

സെക്രട്ടറിയേറ്റിലെ തന്ത്രപ്രധാനമായ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നതെന്നും ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും ഗവര്‍ണറെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണ്. സ്വര്‍ണക്കടത്ത് കേസിന്റെ നാള്‍വഴികള്‍ നശിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ തീപ്പിടിത്തമുണ്ടായിരിക്കുന്നത്. കേരളത്തിലെ സെക്രട്ടറിയേറ്റില്‍ പോലും ഫയലുകള്‍ സുരക്ഷിതമല്ല, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളും ബന്ധപ്പെട്ട ഫയലുകളും കാണാതെ പോയത് ദുരൂഹമാണ്.

ഈ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത് ആശാസ്യകരമാണോ. ഇക്കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ഒന്നും പറയാറില്ല. ഇന്നലെ നിയമസഭക്കുളളില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇഡിയും എന്‍.ഐ.എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുവരാന്‍ പോകുന്നത് കണ്ടുകൊണ്ടാണ് ഫയലുകള്‍ നശിപ്പിച്ചിരിക്കുന്നത്. ഇത് നീതിപൂര്‍വമാണോ, മന്ത്രിസഭയ്ക്ക് ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയുമോ എന്നീകാര്യങ്ങളും സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചും പ്രതിപക്ഷം ഗവര്‍ണറോട് സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാലുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം; കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

Published

on

നാലുവരി ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാലുവരി,ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങള്‍, സര്‍വീസ് ബസുകള്‍, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലത് ട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടത് ട്രാക്കില്‍ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കില്‍ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണം

Continue Reading

kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കളക്ഷന്‍ ഏജന്റിന്റെ 30.70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന  ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ കളക്ഷന്‍ ഏജന്റ് എ.കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി.
30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നല്‍കിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.2010 മുതലാണ്കരുവന്നൂര്‍ സഹകരണ ബാങ്കില്‍തട്ടിപ്പ് നടന്നത്.

2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന  ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്.നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണം, സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് പണം ചോര്‍ത്തിയെന്നായിരുന്നു ആരോപണം.ഉന്നത തല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Continue Reading

kerala

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നഷ്ടപ്പെട്ടു, കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ഓണ്‍ലൈന്‍ ട്രേഡിംഗ് ഉള്‍പ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

Published

on

കോഴിക്കോട് എന്‍ഐടി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും താഴേക്ക് ചാടി വിദ്യാര്‍ത്ഥി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. എന്‍ ഐ ടിയില്‍ രണ്ടാം വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ആണ് യശ്വന്ത്.

ഓണ്‍ലൈന്‍ ട്രേഡിംഗ് ഉള്‍പ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

 

Continue Reading

Trending