തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രമേഷ് ചെന്നിത്തലയുടെ പരാമര്‍ശത്തെ തിരുത്തി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

നോട്ട് നിരോധനകാലത്ത് നാടെങ്ങും വലയുമ്പോള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെ ആഡംബര വിവാഹച്ചടങ്ങ് ശരിയാണോ എന്നായിരുന്നു രമേശ് ചെന്നിത്തലയോടുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ആരെങ്കിലും ആര്‍ഭാടം കാണിച്ചാല്‍ എന്ത് ചെയ്യാനാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്നാല്‍ ഇത് തിരുത്തി സുധീരന്‍ രംഗത്തെത്തി. നാഗ്പൂരിലായാലും തിരുവനന്തപുരത്തായാലും ബെല്ലാരിയിലായാലും തെറ്റ് തെറ്റുതന്നെയാണെന്ന് സുധീരന്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ നടന്ന വിവാഹനിശ്ചയത്തില്‍ രാഷ്ട്രീയനേതാക്കള്‍ പങ്കെടുത്തത് വന്‍വിവാദമായിരുന്നു. ബിജുരമേഷിന്റെ മകള്‍ മേഖയെയാണ് അടൂര്‍ പ്രകാശിന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത്.