പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ചു വയസുകാരി മര്‍ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
പത്തനംതിട്ട കുമ്പഴയിലാണ് അഞ്ചു വയസുകാരി മര്‍ദനമേറ്റ് മരിച്ചത്. കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
Be the first to write a comment.