ബെയ്ജിങ്: തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് പിതാവിന്റെ സ്‌നേഹത്തിലമര്‍ന്ന അവസാന കെട്ടിപ്പിടുത്തം. മരണ വേദനയിലും പൊന്നോമനയെ ചേര്‍ത്തുപിടിച്ച പിതാവിന്റെ കരങ്ങളാണ് മൂന്നു വയസ്സുകാരിക്ക് രക്ഷാകവചമായത്.

തകര്‍ന്നടിഞ്ഞ ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൂന്നു വയസ്സുകാരിയെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ട തന്റെ പിതാവിന്റെ കൈകളാല്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി.

5520
ആറ് നിലയുള്ള കെട്ടിടം തകര്‍ന്നവീണിട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് വു നിങ്സി എന്ന മൂന്നു വയസ്സുകാരിയെയും 26 കാരനായ പിതാവിനേയും രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നത്. കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഏറെ അടിയില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും ചെറിയ പരിക്കുകള്‍ മാത്രമേ കുട്ടിക്ക് ഏറ്റിരുന്നുള്ളൂ.

992

കെട്ടിടത്ത്ിന്റെ തകര്‍ന്നുവീണ തകര്‍ന്നുവീണ ഒരു കോണ്‍ക്രീറ്റ് പില്ലറിന്റെ അടിയിലാണ് ഷൂ ഫാക്ടറി തൊഴിലാളിയായ പിതാവിന്റെ ശരീരമുണ്ടായിരുന്നത്. തകര്‍ന്നു വീഴുന്ന കല്ലുകളും മറ്റും കുഞ്ഞിന്റെ ശരീരത്തില്‍ വീഴാതിരിക്കാന്‍ സ്വന്തം ശരീരം കൊണ്ട് പൊതിഞ്ഞു പിടിച്ച നിലയിലായിരുന്നു പിതാവ്.

4096

ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍സോവുവിലായിരുന്നു സംഭവം. തകര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന നിരവധി കുടുംബങ്ങളിലെ 22 പേര്‍ മരണപ്പെട്ടു. പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം നിലംപതിച്ചതെന്നാണ് റിപ്പോര്‍ട്ട്.