kerala
ഞാന്‍ മതം മാറുന്നത് ഇസ്‌ലാമിലേക്കാണ്, ഏതെങ്കിലും മുസ്‌ലിം സംഘടനയിലേക്കല്ല; ഏഷ്യാനെറ്റ് എന്നെ തീവ്രവാദിയാക്കാന്‍ കഷ്ടപ്പെടേണ്ട- ചിത്രലേഖ
പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്ലീം ലീഗിന്റെ കെ എം ഷാജിയും മുസ്ലീം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം ചെയ്തതു കൊണ്ടാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന ഏഷ്യാനെറ്റ് വാര്‍ത്തയ്‌ക്കെതിരെ കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. ‘ഞാന്‍ മതം മാറാന്‍ ആഗ്രഹിക്കുന്നത് ഇസ്‌ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്‌ലിം സംഘടനയിലേക്കല്ല’ – എന്ന് അവര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് ഒളി ക്യാമറ വച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടിരുന്നത്. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്. തന്റെ മത പരിവര്‍ത്തനത്തിന്റെ ആലോചനക്ക് ഈ വര്‍ത്തക്കപ്പുറമുള്ള അര്ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യര്‍ക്ക് അറിയാം. അത് കൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്ര വാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ട. ഇതേ കേരളത്തില്‍ ‘വേശ്യ’ എന്ന വിളിപ്പേര് കുറെ കേട്ടതാണ്- ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം
ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലെക്കല്ല. ചിത്രലേഖയുടെ മതം മാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാര്‍ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്കു ഒട്ടും മടിയുമില്ല.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ എനിക്കു വീട് വെയ്ക്കാനും സാമ്പത്തികമായും സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതില്‍ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്ലീം ലീഗിന്റെ കെ എം ഷാജിയും മുസ്ലീം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഒന്നു ചിത്രലേഖയ്ക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയല്‍, രണ്ടാമത് ചിത്ര ലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കല്‍.
ഇത് ഇപ്പോ ഏഷ്യാനെറ്റ് വാര്ത്ത വന്നാല്‍ കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവര്‍ത്തണ്ട്ത്തിന്റെ ആലോചനക്ക് ഈ വര്‍ത്തക്കപ്പുറമുള്ള അര്ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യര്‍ക്ക് അറിയാം. അത് കൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്ര വാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടാണ്ട. ഇതേ കേരളത്തില്‍ ‘വേശ്യ’ എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ.
നവംബര്‍ 17നാണ് ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന് ചിത്രലേഖ ഫേസ്ബുക്കിലൂടെ അറിയിച്ചത്. സി.പി.ഐ.എമ്മില്‍ നിന്നും കടുത്ത ജാതിവിവേചനവും നിരന്തര ആക്രമണവും വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാലാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നതെന്നുമായിരുന്നു ചിത്രലേഖ അറിയിച്ചത്.
crime
പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.
പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.
kerala
നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും
കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്

ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.
കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.
കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.
16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.
kerala
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.
യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
india21 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ