കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ചതിന് സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു.
സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്ന സിവിക് ചന്ദ്രന്റെ പ്രസ്താവനയാണ് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കലിലേക്ക് നീങ്ങിയത്. സിപിഎമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു. കുറിപ്പ് ചര്‍ച്ചയായതോടെ ഇന്നു രാവിലെയോടെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമല്ലാതായി. അക്കൗണ്ട് അപ്രത്യക്ഷമായതു സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ജനുവരി 14 വരെ അക്കൗണ്ട് ലഭിക്കില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു.