സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കായി ഫാറൂഖ് കോളേജ് പി.എം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന ലൈബ്രറി അസോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പി.എം. സിവില്‍ സര്‍വീസ് അക്കാദമിയിലെ കോംപറ്റിറ്റീവ് ലേണിങ് ലൈബ്രറി, അബുസബാഹ് ലൈബ്രറി എന്നിവ ഉപയോഗിക്കാം. ഹോസ്റ്റല്‍ സൗകര്യമുണ്ടാകും.

പരീക്ഷകളിലൂടെയും ഗ്രൂപ്പ് ഡിസ്‌കഷനിലൂടെയും സിവില്‍ സര്‍വീസ് പരിശീലനത്തെ കൂടുതല്‍ മികച്ചതാക്കാന്‍ ലൈബ്രറി അസോസിയേറ്റ് പ്രോഗ്രാം സഹായിക്കും. അവസാന തീയതി: ജനുവരി എട്ട്. വിവരങ്ങള്‍ക്ക്: 9207755744. https://www.farookcollege.ac.in/